തിരുവനന്തപുരം : സിപിഎം ഉന്നത നേതാവിനെ ലക്ഷ്യമി ട്ടുള്ള ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റ ര്‍ ജി ശക്തിധരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യ പ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി.
കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബഹനാന്‍ ആണ് ഇ-മെയില്‍ വഴി ഡിജിപി ക്ക് പരാതി നല്‍കിയത്.
സിപിഎം ഉന്നത നേതാ വ് രണ്ടു കോടിയില്‍ പ്പരം രൂപ പായയില്‍ പൊതിഞ്ഞ് കൊച്ചിയി ല്‍ നിന്ന് തിരുവനന്ത പുരത്തേയ്ക്ക് കൊണ്ടുപോയെന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് ശക്തിധരന്‍ ആരോപണം ഉന്നയിച്ച ത്. ശക്തിധരന്റെ ആരോപണം ചര്‍ച്ചയായ പശ്ചാത്തല ത്തലത്തിലാണ് കോണ്‍ ഗ്രസ് ഇടപെടല്‍.
അതിനിടെ ശക്തിധരന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ശക്തിധരന്റെ ആരോപണത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെല്ലുവിളിച്ചു.
കൊച്ചി കലൂരിലെ ദേശാഭിമാനിയിലെ ഓഫിസില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം എവിടേക്കാണ് കൊണ്ടുപോയത്?. ആരില്‍ നിന്നാണ് ഈ പണം കിട്ടിയത്?. ഇതിനെ കുറിച്ച് അന്വേഷണം നടത്തേ ണ്ടേയെന്നും സതീശന്‍ ചോദിച്ചു.