കേരള എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഇന്നറിയാം; മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും



 തിരുവനന്തപുരം : സംസ്ഥാന എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.

 വൈകിട്ട് മൂന്നു മണിക്ക്‌ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കും.

 ഫാർമസി എൻ‌ട്രൻസ് ഫലം പിന്നീട് പ്രസിദ്ധീകരിക്കും.

2023-24 അധ്യയന വർഷത്തെ സംസ്ഥാന എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 2023 മെയ് 17നാണ് നടന്നത്. മൂല്യനിർണ്ണയത്തിന് ശേഷം പ്രവേശന പരീക്ഷയുടെ സ്‍കോർ 2023 മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു.

 യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് ലിസ്റ്റാണ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തുന്നതെന്ന് മന്ത്രി അറിയിച്ചു.

Previous Post Next Post