എ.ഐ ക്യാമറ തകർത്ത വാഹനം കണ്ടെത്തി


വടക്കഞ്ചേരി ആയക്കാട്ടിൽ എ ഐ ക്യാമറ തകർത്ത വാഹനം കണ്ടെത്തി. സംഭവത്തിൽ പുതുക്കോട് മൈത്താക്കൽ വീട്ടിൽ മുഹമ്മദ് (22) നെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് പുതുക്കോട് നിന്നും വാടകയ്ക്കെടുത്ത വാഹനമാണ് കണ്ടെത്തിയത്. സംഭവത്തിനു ശേഷം മൂന്നാർ പോകും വഴി തകർന്ന ചില്ല് മാറ്റാൻ കോതമംഗലത്ത് വർക്ക്ഷോപ്പിൽ എത്തിച്ച വാഹനമാണ് പൊലീസ് കണ്ടെത്തിയത്.

ആയക്കാട് മന്ദിന് സമീപം സ്ഥാപിച്ച ക്യാമറയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി തകർത്തത്. മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വടക്കഞ്ചേരി ഭാഗത്തേക്ക് ഇന്നോവ കാറിൽ സുഹൃത്തുക്കളോടൊപ്പം വരുകയായിരുന്ന മുഹമ്മദ് ക്യാമറ സ്ഥാപിച്ച പോസ്റ്റ് പിന്നിട്ട് 60 മീറ്ററോളം മുന്നോട്ട് പോയ ശേഷം വാഹനം പുറകോട്ട് എടുത്ത് ഇടിക്കുകയായിരുന്നു.ക്യാമറ തകർക്കണമെന്ന ഉദ്ദേശത്തോടു ബോധപൂർവ്വം ഇടിച്ചതാണെന്ന് സി സി ടി വി ദ്യശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
Previous Post Next Post