വ്യാജരേഖ ചമച്ച കേസില്‍ എസ്‌എഫ്‌ഐ നേതാവായ കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി





 കൊച്ചി : മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്‌എഫ്‌ഐ നേതാവായ കെ. വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി.

ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാ വുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസിന്റെ എഫ്‌ഐആര്‍.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്‌ഡി വിദ്യാര്‍ഥി യായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ.വിദ്യ ഗെസ്റ്റ് ലക്ചറര്‍ നിയമനത്തി നായി വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്.

കാലടി സംസ്‌കൃത സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിദ്യ മുന്‍പ് എറണാ കുളം മഹാരാജാസിലും എസ്‌എഫ്‌ഐ നേതാവായിരുന്നു. ഈമാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ വിനെത്തിയ വിദ്യ രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നു.


Previous Post Next Post