ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പില്‍ വിശ്വാസമില്ലെന്ന് പിതാവ്.. കയ്യക്ഷരം പരിശോധിക്കണം…


അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ മരിച്ച ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പില്‍ വിശ്വാസമില്ലെന്ന് കുടുംബം. കുറിപ്പിലെ കയ്യക്ഷരം ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പിതാവ് സതീശന്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയാണ് സമരം പിന്‍വലിച്ചത്. കോളജില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണം. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദി വകുപ്പ് മേധാവിയെന്നാണ് മാതാവ് പറഞ്ഞു.ജൂണ്‍ രണ്ടിന് നടന്ന ആത്മഹത്യക്ക് പിന്നാലെ ഹോസ്റ്റല്‍ മുറിയില്‍ നടത്തിയ പരിശോധനയിലാണ് ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ശ്രദ്ധയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടിപി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ശ്രദ്ധയുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം നടത്തുന്നത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിനാണ് മേല്‍നോട്ട ചുമതല.
أحدث أقدم