ആലപ്പുഴ ആര്യാട് കൈതത്തിൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ജനകീയ ഭക്ഷണശാലയിലെ ജോലിക്കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ.
ആര്യാട് പഞ്ചായത്ത് നാലാം വാർഡ് പുളിയ്ക്കൽ വീട്ടിൽ വൈശാഖ്(30), പുത്തൻപറമ്പ് വീട്ടിൽ ജയേഷ്(30), കുറ്റിപ്പുറത്ത് വീട്ടിൽ അമൽ(26) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ കൈതത്തിൽ ജംഗ്ഷന് തെക്കുവശം താമസിക്കുന്ന ഷജീവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ആലപ്പുഴ നോർത്ത് ഐ എസ് എച്ച് ഒ എം.കെ രാജേഷ് എസ് ഐ ജോസഫ് സ്റ്റാൻലി, സീനിയർ സി പി ഒ റോബിൻസൺ, സി പി ഒമാരായ ഗിരീഷ്,വിനുകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.