ചങ്ങനാശേരി മാടപ്പള്ളിയിൽ നിന്നും രണ്ടര കിലോ ഗഞ്ചാവ് പിടികൂടി


കോട്ടയം : അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനമായ ഇന്നലെ  ചങ്ങനാശേരി റെയിഞ്ച് നടത്തിയ വ്യാപകമായ തിരച്ചലിൽ ചങ്ങനാശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് റ്റി.എസ്. - ഉം പാർട്ടിയും ചേർന്ന് മാടപ്പള്ളി പഞ്ചായത്തിലെ വാർഡ്  9-ൽ 123 നമ്പർ വീടിന്റെ ഹാളിൽ വെച്ച് 2.5 കിലോ കഞ്ചാവ് കണ്ടെടുത്തതിന് അഷിക്ക് ജേക്കബ് [ വ : 28/23] s/o ജേക്കബ്, മണിമലപ്പറമ്പിൽ, മാമൂട് [ P. O.] തകിടിയിൽ കരയിൽ മാടപ്പള്ളി വില്ലേജ് എന്നയാളെ അറസ്റ്റ് ചെയ്തു കേസെടുത്തിടുണ്ട്. റെയിഡിൽ പ്രിവന്റീവ് ഓഫിസർമാരായ രാജീവൻപിള്ള കെ., സന്തോഷ് കുമാർ ബി., സിവിൽ എക്സൈസ് ഓഫീസർമാരായ അന്റണി സേവ്യർ, സുനിൽകുമാർ.കെ., രാജേഷ് ആർ., ജോസഫ് തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യാ വി. മുരളി, എക്സ്സെസ് ൈഡ്രവർ മനീഷ് കുമാർ എം.ആർ. എന്നിവർ പങ്കെടുത്തു. ടി ഗഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ റ്റി.എസ്. പ്രമോദ് അറിയിച്ചിട്ടുള്ളതാണ്.
أحدث أقدم