മൂന്നാർ : മൂന്നാറില്‍ പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ കടയ്‌ക്ക് നേരെ ഇന്നലെ രാത്രി 9.45 ഓടെയാണ് ആക്രമണ മുണ്ടായത്.
ആക്രമണത്തിൽ കടയുടെ വാതിൽ പൂർണമായി തകർന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത് പത്തൊന്‍പതാം തവണയാണ് കാട്ടാനകൾ തന്റെ കട ആക്രമിക്കുന്നത് പുണ്യവേൽ പറയുന്നു. എന്നാൽ പടയപ്പയുടെ ആക്രമണം ആദ്യമായാണ്. മുൻപ് പല തവണ സമീപത്തുകൂടി പോയിട്ടുണ്ടെങ്കിലും കട ആക്രമിച്ചിരുന്നില്ലെന്നും പുണ്യവേൽ പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.