പത്തനംതിട്ട: ട്രാൻസ്ഫോമറിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ വൈദ്യുതാഘാതമേറ്റ് ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ട്രാൻസ്ഫോമറിൽ ചത്ത നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്.
പത്തനംതിട്ട നാരങ്ങാനത്താണ് സംഭവം. വിവരമറിഞ്ഞെത്തിയ കെഎസ്ഇബി ജീവനക്കാർ ആണ് നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ താഴെയിറക്കിയത്. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.