കോട്ടയത്ത്ബസ്സിനുള്ളിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ


 ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസേന, നന്ദിനി എന്നിവരെയാണ്  കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.  ഇവർ പന്ത്രണ്ടാം തീയതി വൈകിട്ടോടുകൂടി കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരിയുടെ  ബാഗ് തുറന്ന്  ബാഗിനുള്ളില്‍  ഉണ്ടായിരുന്ന 2000 രൂപ മോഷ്ടിക്കുകയായിരുന്നു. കുമരകം സ്റ്റേഷന്‍ എസ്.എച്ച്.ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Previous Post Next Post