പാമ്പാടി : ദേശീയ പാത ഒൻപതാം മൈലിൽ കലുങ്ക് പണി നടക്കുന്നതിനാൽ വൻ ഗതാഗതക്കുരുക്ക്. വട്ടമലപടിയ്ക്കും ഒൻപതാം മൈലിനും ഇടയിൽ ആണ് കലുങ്ക് പണി നടക്കുന്നത്. വൈകുന്നേരങ്ങളിൽ വൻ ഗതാഗത തടസ്സമാണുണ്ടാകുന്നത്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഈഗതാഗതക്കുരുക്കിൽ പെടുന്നു. നിരവധി ആംബുംലൻസുകളും പലപ്പോഴും കുടുങ്ങുന്നു.. പാമ്പാടിയിൽ നിന്നും കോട്ടയത്തേ യ്ക്ക് പോകുന്ന ഇടത് സൈഡിലാണ് ഇപ്പോൾ കുഴിച്ചിരിക്കുന്നത്. ഇത് മൂലം ഇരു വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകുവാൻ വഴിയ്ക്ക് വീതിയില്ലാത്തതിനാൽ ഒരുവശത്തേയ്ക്കുള്ള വാഹനങ്ങൾ കടത്തിവിട്ടതിനുശേഷമാണ് മറുവശത്തെ വാഹനങ്ങൾ കടത്തിവിടുന്നത് പലപ്പോഴും ഇരു വശത്തേയ്ക്കും വാഹനങ്ങളുടെ നീണ്ട നിരയാണ്. റോഡിൽ നിന്ന് ഇറങ്ങി ഭാരവാഹനങ്ങൾ ഉൾപ്പെടെ യാത്ര ചെയ്ത് ഇവിടെ ചെളിക്കുളമായി. കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കൂടി പെയ്യുന്നതോടെ കുഴികൾ വെള്ളം നിറഞ്ഞ് കിടക്കുകയാണ് ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ കുഴിയിൽച്ചാടുന്നു. തെന്നി മറിഞ്ഞ് അപകടമുണ്ടാകാനും സാധ്യത ഏറെയാണ്. എയർപോർട്ട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങളും കുരുക്കിൽ പെട്ടു തിരക്കുള്ള സമയങ്ങളിൽ പതിനഞ്ചു മിനിറ്റോളം കാത്തു കിടക്കേണ്ടതായി വരുന്നു. കലുങ്ക് നിർമ്മാണത്തിനെടുത്ത കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രി യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ചിലെങ്കിൽ അപകടം ഉണ്ടാകാം. സ്ഥിരമായി വെള്ളക്കെട്ടുണ്ടായി റോഡ് പൊളിയുന്ന ഭാഗത്താണ് ഇപ്പോൾ കലുങ്ക് പണി നടക്കുന്നത്. കോട്ടയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്ന ഭാഗമാണ്. കാൽ നടയാത്രക്കാർ ജീവൻ പണയം വച്ചു വേണം ഇതിലെ നടക്കാൻ . ഇനി എത്ര ദിവസം ഈ സ്ഥിതിയിൽ യാത്ര ചെയ്യേണ്ടി വരം മെന്നാണ് യാത്രക്കാരുടെ ആശങ്ക.
ഗതാഗതക്കുരിക്കിൽ വലഞ്ഞ് പാമ്പാടി ! ദേശീയ പാത ഒൻപതാം മൈലിൽ കലുങ്ക് പണി നടക്കുന്നതിനാൽ പാമ്പാടിയിൽ ഗതാഗതക്കുരുക്ക് . വട്ടമലപടിയ്ക്കും ഒൻപതാം മൈലിനും ഇടയിൽ ആണ് കലുങ്ക് പണി നടക്കുന്നത്.
ജോവാൻ മധുമല
0
Tags
Pampady News