പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ച് വ്യാപാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പോലീസുകാരൻ അറസ്റ്റിൽ


 തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. പൊലീസുകാരാനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവര അറസ്റ്റ് ചെയ്തു. 

സാമ്പത്തിക തട്ടിപ്പ് കേസിൽ വിനീത് സസ്പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടികൊണ്ട് പോകാൻ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Previous Post Next Post