ജോലി വാഗ്ദാനം ചെയ്ത് മലയാളിയുടെ അഞ്ചുലക്ഷം തട്ടി….അറസ്റ്റിലായത്….


തിരുവനന്തപുരം: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ട് തമിഴ്നാട് സ്വദേശികളെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് ട്രിച്ചി പട്ടുകോട്ടൈ സ്വദേശികളായ മുഹമ്മദ് അബ്ബാസ് (49), ആരോഗ്യസ്റ്റീഫൻ (38) എന്നിവരാണ് പിടിയിലായത്. അടിമലത്തുറ സ്വദേശിയായ ജോസിന്റെ പക്കൽ നിന്ന് കഴിഞ്ഞ മാർച്ചിലാണ് പ്രതികൾ പണം വാങ്ങിയത്.

ഇസ്രായേലിലെ പ്രമുഖ കമ്പനിയിൽ വെൽഡിങ് ജോലി തരപ്പെടുത്തികൊടുക്കാമെന്നായിരുന്നു വാഗദ്ാനം. വിസയടക്കമുളള നടപടികൾ പൂർത്തിയാക്കി ഓഗസ്റ്റ് മാസം പകുതിയോടെ ടിക്കറ്റ് നൽകുമെന്നും പ്രതികൾ ജോസിനെ അറിയിച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് 15-നുശേഷം ഇരുവരെയും ഫോണിൽ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫായിരുന്നു

Previous Post Next Post