വിദേശത്ത് വെക്കേഷന് പോകുന്ന രാഹുല്‍ രാജ്യത്തെ അധിക്ഷേപിക്കുന്നു; പൂര്‍വ്വികരില്‍ നിന്ന് പഠിക്കണം: അമിത് ഷാ




 അഹമ്മദാബാദ് : വിദേശരാജ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരി ക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ ആഭ്യ ന്തര വിഷയങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ചര്‍ച്ചയാക്കുന്ന രാഹുല്‍ ഗാന്ധി തന്റെ പൂര്‍വ്വികരില്‍ നിന്ന് പഠിക്കണമെന്ന് അമിത് ഷാ പറഞ്ഞു. വിദേശ ത്ത് സ്വന്തം രാജ്യത്തെ വിമര്‍ശിക്കുന്നത് ഒരു നേതാവിന് ചേരുന്ന തല്ല. രാജ്യത്തെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ലണ്ടന്‍, അമേരി ക്കന്‍ സന്ദര്‍ശനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രാഹല്‍ ഗാന്ധി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയി ച്ചിരുന്നു. ഈ പ്രസംഗ ങ്ങള്‍ ചൂണ്ടിക്കാട്ടി യാണ് അമിത് ഷായുടെ വിമര്‍ശനം.

 'ഏതൊരു രാജ്യ സ്‌നേഹിയും ഇന്ത്യന്‍ രാഷ്ട്രീയം ഇന്ത്യയ്ക്കു
ള്ളില്‍ ചര്‍ച്ച ചെയ്യണം. വിദേശത്ത് പോയി രാജ്യത്തെ രാഷ്ട്രീയം ചര്‍ച്ച ചെയ്ത് വിമര്‍ശി ക്കുന്നത് ഒരു പാര്‍ട്ടിയു ടെയും നേതാവിന് ചേരുന്നതല്ല. രാജ്യത്തെ ജനങ്ങള്‍ ഇത് സൂക്ഷ്മ മായി നിരീക്ഷിക്കുന്നു ണ്ടെന്ന് രാഹുല്‍ ബാബ ഓര്‍ക്കണം'- അമിത് ഷാ പറഞ്ഞു. 

'വേനല്‍ച്ചൂടില്‍ നിന്ന് രക്ഷനേടാന്‍ രാഹുല്‍ ബാബ അവധിക്ക് വിദേശത്തേക്ക് പോവുകയാണ്. അവിടെ അദ്ദേഹം രാജ്യത്തെ വിമര്‍ശിക്കുന്നു. രാഹുല്‍ തന്റെ പൂര്‍വ്വികരില്‍ നിന്ന് പഠിക്കണം.'- മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഗുജറാത്തില്‍ സംഘടി പ്പിച്ച റാലിയില്‍ അമിത് ഷാ പറഞ്ഞു. 

'ജവഹാര്‍ലാല്‍ നെഹ്‌റു ആയിരുന്നു ചെങ്കോല്‍ സ്ഥാപിക്കേണ്ടിയിരുന്നത്. നെഹ്‌റു അന്നത് ചെയ്യാത്തതുകൊണ്ട് ഇന്ന് മോദി ചെയ്തു. എന്തിനാണ് നിങ്ങള്‍ എതിര്‍ക്കുന്നത്?' പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതിനെ വിമര്‍ശിച്ച് രാഹുലിന് മറുപടിയായി അമിത് ഷാ പറഞ്ഞു. 

'കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, എല്ലാത്തിനേയും എതിര്‍ക്കുകയാണ് - അദ്ദേഹം കുറ്റപ്പെടുത്തി.


Previous Post Next Post