തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് പുറത്ത് ചാടി… ജാഗ്രതാ നിർദ്ദേശം


തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെ, അതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. ജീവനക്കാർ തിരച്ചിൽ ആരംഭിച്ചു.

പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മൃഗശാല അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. ജീവനക്കാർ മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്തു. ഹനുമാൻ കുരങ്ങിന് 15 ദിവസത്തെ കോറന്റൈൻ വേണമെന്ന നിർദ്ദേശവും പാലിച്ചില്ലെന്നാണ് വിവരം.
Previous Post Next Post