പാലക്കാട് : അട്ടപ്പാടി ഷോളയൂരില്‍ വനംവകുപ്പ് ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന മാങ്ങാക്കൊ മ്പന്‍.
ജീപ്പ് ഏറെദൂരം പിന്നിലേക്ക് ഓടിച്ചാണ് വനപാലകര്‍ കാട്ടാനയു ടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കൊമ്പനെ തുരത്താന്‍ എത്തിയ വനപാലക സംഘത്തെ യാണ് കാട്ടാന ആക്രമി ക്കാന്‍ ശ്രമിച്ചത്.
ഇന്നലെ ചാവടി ഊരിലാണ് സംഭവം. സാധാരണനിലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയാല്‍ നാട്ടുകാര്‍ ബഹളം വെച്ചാല്‍ പോലും കാട്ടിലേക്ക് പോകുന്ന മാങ്ങാക്കൊ മ്പനാണ് ഇന്നലെ ആക്രമണസ്വഭാവം കാണിച്ചത്.
ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ മാങ്ങാക്കൊ മ്പനെ കാട്ടിലേക്ക് തുരത്താന്‍ എത്തിയ വനപാലക സംഘത്തി ന്റെ ജീപ്പിന് നേരെയാണ് പാഞ്ഞടുത്തത്.
കാട്ടാന കുതിച്ചെത്തു ന്നത് കണ്ട്, ജീപ്പ് അതിവേഗം പിന്നി ലേക്ക് ഓടിച്ചാണ് വനപാലക സംഘം രക്ഷപ്പെട്ടത്. പിന്നീട് പടക്കം പൊട്ടിച്ചും സൈറണ്‍ മുഴക്കിയും കൊമ്പനെ കാട്ടിലേക്ക് തുരത്തി. ഒരാഴ്ചക്കിടെ അട്ടപ്പാടിയില്‍ മാങ്ങാക്കൊമ്പന്‍ ആറിടങ്ങളിലാണ് ഭീതി പടര്‍ത്തിയത്.