ഭോപ്പാല്‍ : മധ്യപ്രദേ ശിലെ സ്‌കൂളുകളില്‍ യോഗാഭ്യാസം നിര്‍ബ ന്ധമാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. രാജ്യാന്തര യോഗാ ദിനാഘോഷ ചടങ്ങിലാ ണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഇതു സംബന്ധിച്ച് തീരുമാനമെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.
യോഗ ചെറിയ കാര്യമല്ല. 180ലേറെ രാജ്യങ്ങളില്‍ അത് പരിശീലിക്കുന്നുണ്ട്. അത് ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ഉള്ളില്‍ ഒതുങ്ങുന്നതല്ലെന്ന് ചൗഹാന്‍ പറഞ്ഞു.
യോഗയെ പ്രോത്സാഹി പ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്ക് ലോകരാജ്യങ്ങള്‍ വലിയ പിന്തുണയാണ് നല്‍കി യതെന്ന്, ചടങ്ങില്‍ സംസാരിച്ച ഉപരാഷ്ട്ര പതി ജഗദീപ് ധന്‍കര്‍ പറഞ്ഞു. അതിന്റെ തുടര്‍ച്ചയാണ് രാജ്യാന്ത ര യോഗാ ദിനം ആചരിക്കാനുള്ള യുഎന്‍ തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.