ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാ തികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന് സംയുക്ത ഓപ്ഷന്‍ നല്‍കാനുള്ള സമയ പരിധി ഇപിഎഫ്ഒ വീണ്ടും നീട്ടി.
ജീവനക്കാര്‍ക്ക് ജൂലൈ 11 വരെയും തൊഴിലുട മകള്‍ക്ക് മൂന്നുമാസം കൂടിയുമാണ് സമയം അനുവദിച്ചത്. നിലവി ലെ സമയപരിധി ഇന്നലെ( തിങ്കളാഴ്ച) അവസാനിക്കാനി രിക്കേയാണ് അര്‍ഹതപ്പെട്ട പെന്‍ഷന്‍കാര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ച തെന്ന് ഇപിഎഫ്ഒ അറിയിച്ചു.
സംയുക്ത ഓപ്ഷന്‍ നല്‍കുന്നതില്‍ എന്തെ ങ്കിലും തടസ്സം നേരിടുന്ന വര്‍ പരാതി പരിഹാര പോര്‍ട്ടലായ *'EPFiGMS'* ല്‍ ഉടന്‍ പരാതിപ്പെട ണമെന്ന് ഇപിഎഫ്ഒ ഉത്തരവില്‍ പറഞ്ഞു. *'Higher Pensionary benefits on higher wages'* എന്ന വിഭാഗത്തിലാണ് പരാതി നല്‍കേണ്ടത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകള്‍ അപ്ലോഡ് ചെയ്യണമെന്നത് അടക്കമുള്ള ഇപിഎഫ്ഒ ഏര്‍പ്പെടു ത്തിയിട്ടുള്ള വ്യവസ്ഥക ള്‍ പ്രതിസന്ധിയായെന്ന് തൊഴിലുടമകള്‍ പരാതി പ്പെട്ടിരുന്നു. ഇത് പരിഗ ണിച്ചാണ് സെപ്തംബര്‍ 30 വരെ സമയം അനുവ ദിച്ചത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ശമ്പള ത്തിന് ആനുപാതികമാ യി ഉയര്‍ന്ന പെന്‍ഷന് വഴിയൊരുക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.