കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു…


 
 തിരുവനന്തപുരം : മോൻസൻ മാവുങ്കലു മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കെപിസിസി അധ്യക്ഷ ൻ കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് തെരുവിലിറങ്ങി പ്രതി ഷേധിച്ച് കോൺഗ്രസ്. 

അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്ത കർ പ്രകടനം നടത്തി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രിയു ടെ കോലം കത്തിച്ചു.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്റെ അറസ്റ്റ് ഏകാധിപത്യ നടപടി യെന്ന് എഐസിസി ആരോപിച്ചു. ദേശീയ തലത്തില്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുമ്പോള്‍ മുണ്ടുടുത്ത മോദിയെ ന്ന് തെളിയിക്കാനാണ് പിണറായി ശ്രമിക്കുന്ന തെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും കുറ്റപ്പെടുത്തി.

 പാറ്റ്നയില്‍ പ്രതിപക്ഷ സഖ്യ ചർച്ചയുണ്ടായ ദിവസം തന്നെ കെപിസി സി പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തത് ബിജെപിയെ സുഖിപ്പി ക്കാനെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. 

പ്രതികാര രാഷ്ട്രീയം സിപി എമ്മിനെ നാശത്തി ലേക്ക് നയിക്കുമെന്നും വേണുഗോപാല്‍ പ്രതികരിച്ചു. സിപിഎമ്മിന്‍റെ തെറ്റായ നടപടികള്‍ക്ക് ജനഹിത ത്തിലൂടെയും നീതിന്യായ വ്യവസ്ഥയി ലൂടെയും മറുപടി നല്‍കുമെന്നും എഐസിസിയും ട്വീറ്റ് ചെയ്തു.

Previous Post Next Post