അമേരിക്കയിൽ കോട്ടയം ചിങ്ങവനം സ്വദേശിനി ഉൾപ്പെടെ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു കൊലപ്പെടുത്തിയത് സുഹൃത്ത് .. സുഹൃത്ത് കസ്റ്റഡിയിൽ




കോട്ടയം : അമേരിക്കയിലെ കലിഫോർണിയയിൽ
രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. 
സംഭവത്തിൽ മരിച്ചവരിൽ തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35)യും കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതിയും ഉൾപ്പെടുന്നു. 
ഇരുവരെയും കൊലപ്പെടുത്തിയത് സുഹൃത്തായ അനില എന്ന യുവതിയാണെന്നാണ് പ്രാഥമിക വിവരം.

ആദ്യം ചിങ്ങവനം സ്വദേശിനിയെ ഫ്‌ളാറ്റിലെ മുറിയിൽവച്ച് കൊലപ്പെടുത്തിയെന്നും തുടർന്ന് അഞ്ജനയെ ഫ്‌ളാറ്റിന് താഴേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
മൂന്ന് കുടുംബങ്ങളും ഒരേ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നതെന്നാണ് വിവരം. 

അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വീജിഷയാണ്. 
അദ്ദേഹം ജോലിക്കായി പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
 കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
Previous Post Next Post