✍🏻 ജോവാൻ മധുമല
പാമ്പാടി : പാമ്പാടിയിൽ A T M മെഷീനിൽ നിന്നും ലഭിച്ച 10000 രൂപ ഉടമയ്ക്ക് തിരിച്ച് നൽകി 2 വിദ്യാർത്ഥികൾ മാതൃകയായി ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആയിരുന്നു സംഭവം
പങ്ങട സ്വദേശി മുപ്പറത്തറയിൽ സന്തോഷിൻ്റെ പണമാണ് ഇവർക്ക് ലഭിച്ചത് കമ്മ്യൂണിറ്റി ഹാൾ റോഡിൻ്റെ തുടക്കത്തിൽ ഉള്ള സ്റ്റേറ്റ് ബാങ്കിൻ്റെ ATM ൽ പണം എടുക്കാനെത്തിയ സന്തോഷ് കാർഡ് ഇട്ട് പിൻവലിക്കേണ്ട തുക മെഷീനിൽ രേഖപ്പെടുത്തി പക്ഷെ പണം ലഭിച്ചില്ല വീണ്ടും ഒന്നു കൂടി ശ്രമിച്ചെങ്കിലും പണം കിട്ടാത്തതിനാൽ സന്തോഷ് മറ്റൊരു ATM ൽ നിന്നും പണം എടുത്ത് വീട്ടിലേയ്ക്ക് മടങ്ങി സന്തോഷ് ATM ഇടപാട് നടത്തിയതിൻ്റെ തൊട്ടു പിന്നാലെ ATM ൽ പ്രവേശിച്ച പാമ്പാടി ജി .ടെക് കമ്പ്യൂട്ടറിൽ പഠിക്കുന്ന വാഗമൺ സ്വദേശികളായ വിഷ്ണു ,റ്റിബിൻ എന്നിവർ ATM മെഷീനിൽ പണം ഇരിക്കുന്നത് കണ്ടു ഉടൻ തന്നെ ഇവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ എത്തി SHO സുവർണ്ണ കുമാറിനെ കണ്ട് പണം ഏൽപ്പിച്ചു തുടർന്ന് പാമ്പാടി പോലീസ് 'ബാങ്ക് അധികാരികളുമായി ബന്ധപ്പെട്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു ,വൈകിട്ടോടെ പണത്തിൻ്റെ ഉടമ പങ്ങട സ്വദേശി സന്തോഷ് ആണെന്ന് കണ്ടെത്തി തുടർന്ന് ഇന്ന് രാവിലെ പാമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് SI ജോമോൻ ,SI ജോജൻ ,സീനിയർ പോലീസ് ഓഫീസർ മഹേഷ് എന്നിവരുടെ സാന്നിധ്യത്തിൽ പണം കൈമാറി ,