നന്ദിനി പാലിന് വില കൂട്ടി… ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ



 



 ബംഗളൂരു : നന്ദിനി പാലിന് വില വർദ്ധിപ്പിച്ചു.  ലിറ്ററിന് 3 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ ആയിരിക്കും വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. 

ഇപ്പോൾ നന്ദിനിക്ക്‌ ലിറ്ററിന് 39 രൂപയാണ് വില. അത്‌ ഇനി 42 രൂപയാവും. അഞ്ചു രൂപ കൂട്ടണമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം കൂട്ടിയ മൂന്ന് രൂപ കർഷകന്റെ ആനുകൂല്യത്തിലേക്ക് നൽകുമെന്ന് കെഎംഎഫ് അറിയിച്ചു.


Previous Post Next Post