ഹരിപ്പാട്- 12 കാരിയെ ലൈംഗികമായി ഉപദ്രവിച്ച ബേക്കറി ഉടമ അറസ്റ്റിൽ. കരുവാറ്റ എൻ.എസ്.എസ് ഹൈസ്കൂളിന് സമീപം ബേക്കറി നടത്തുന്ന ഹരിപ്പാട് കരുവാറ്റ സ്വദേശിയായ കാസിം (65) നെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
വീടുകളിൽ ജോലിക്ക് പോകുന്ന കുട്ടിയുടെ അമ്മ കുട്ടിയെ സ്കൂളിലേക്ക് വിടുന്നതിനായി സ്ഥിരമായി ഈ കടയിൽ ഏൽപ്പിച്ചിട്ട് പോകുന്ന പതിവുണ്ടായിരുന്നു. ഈ സമയങ്ങളിൽ ആണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി കുട്ടി മൊഴി നൽകിയിരിക്കുന്നത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ പരിശോധനകൾക്കായി ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് ഡോക്ടറിനോടാണ് കുട്ടി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.