ബെംഗളുരു: ബെംഗളൂരുവിൽ ഐടി കമ്പനിയുടെ മലയാളി സിഇഒയെയും, മാനേ ജിംഗ് ഡയറക്ടറിനെ യും കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.
കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞ മുൻ ജീവനക്കാരനും, ഒപ്പം ഉണ്ടായിരുന്ന കൂട്ടാളികളും ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു കൊലപാതകം നടന്നത്. നോർത്ത് ബെംഗളൂരുവിലെ അമൃതഹള്ളി മേഖലയിൽ സ്ഥിതി ചെയ്യുന്ന എയ്റോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രഹ്മണ്യനെയും, സിഇഒ കോട്ടയം കുഴിമറ്റം സ്വദേശി ആർ.വിനു കുമാറിനെയും മുൻജീവനക്കാരനായ ഫെലിക്സും, സുഹൃത്തുക്കളും ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഫെലി ക്സിനെയും കൂട്ടാളിക ളെയും ബംഗളൂരു പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു.
ബംഗളൂരു സ്വദേശികളായ സന്തോഷ്, വിനയ് റെഡ്ഡി എന്നിവരാണ് ഫെലിക്സിനൊപ്പം അറസ്റ്റിലായ രണ്ടു പേർ.