'2024ലും ഞാന്‍ തന്നെ; മൂന്നാം ടേമില്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും'; നിര്‍ണായക പ്രഖ്യാപനവുമായി നരേന്ദ്ര മോദി



 ന്യൂഡല്‍ഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് വ്യക്തമാ ക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

 ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ട്രെയ്ഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെ നവീകിരച്ച കെട്ടിടം ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യവെയാ ണ് മോദി സുപ്രധാന പ്രഖ്യാപനം നടത്തിയത്.

 തന്റെ മൂന്നാമത്തെ ടേമില്‍ ഇന്ത്യ ലോക ത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാ യി മാറുമെന്നും അദ്ദേ ഹം അവകാശപ്പെട്ടു. 

' നമ്മുടെ ആദ്യത്തെ ടേമില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം പത്താം സ്ഥാനത്താ യിരുന്നു. രണ്ടാമത്തെ ടേമില്‍ ഇന്ത്യ ലോക ത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പ ത്തിക ശക്തിയാണ്. നമ്മുടെ ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മൂന്നാമത്തെ ടേമില്‍ നമ്മള്‍ മൂന്നാമത്തെ സാമ്പത്തിക ശക്തി യായി മാറും. ഇത് മോദിയുടെ ഉറപ്പാണ്.
 2024ന് ശേഷം രാജ്യത്തിന്റെ വികസന യാത്ര വേഗത്തിലാകു മെന്ന് ഞാന്‍ വാക്കു നല്‍കുന്നു. എന്റെ മൂന്നാമത്തെ ടേമില്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത് നിങ്ങള്‍ കാണും'- നരേന്ദ്ര മോദി പറഞ്ഞു.

'കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 13 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നു. ഇത് അന്താരാഷ്ട്ര ഏജന്‍സികളും സാക്ഷ്യ പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി എടുത്ത തീരുമാനങ്ങള്‍ രാജ്യത്തെ ശരിയായ പാതയിലാണ് നയിച്ചത് എന്നതിനുള്ള തെളിവാ ണത്.'- അദ്ദേഹം പറഞ്ഞു. 

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യ മാക്കി പ്രതിപക്ഷ പാര്‍ട്ടി കള്‍ പുതിയ സഖ്യം രൂപികരിച്ച് മുന്നോട്ടു പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന പ്രഖ്യാപനം വന്നിരിക്കു ന്നത്. 

ബിജെപിയും ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്ക ങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.


Previous Post Next Post