ആംസ്റ്റർഡാം: ജർമനിയിൽ നിന്നു ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകട ത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
കപ്പലിലെ ജീവനക്കാരി ൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. കപ്പലിൽ 3,000 കാറുകളുണ്ടായിരുന്നു. ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്.
അപകടത്തിൽ നിന്നു ചില ജീവനക്കാർ രക്ഷപ്പെട്ടു. രക്ഷപ്പെ ട്ടവരിൽ മലയാളിയു മുണ്ട്. കാസർകോട് പാലക്കുന്ന് ആറാട്ടുക ടവ് സ്വദേശി ബിനീഷാണ് രക്ഷപ്പെട്ടത്.
കപ്പലിൽ 25 ജീവനക്കാ രുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വടക്കൻ ഡച്ച് ദ്വീപ് ആംലാൻഡിനു സമീപ ത്താണ് അപകടം. തീപടർന്നു പിടിക്കാൻ തുടങ്ങിയതോടെ മിക്കവരും കടലിലേക്ക് ചാടി രക്ഷപ്പെട്ടു. നെതർലൻഡ്സ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കാ നുള്ള ശ്രമം തുടരുകയാ ണ്. എന്നാൽ വെള്ളം കൂടുതൽ ഒഴിക്കുന്നത് കപ്പൽ മുങ്ങാനിടയാ ക്കുമോ എന്ന ആശങ്കയുണ്ട്.