✍🏻 ജോവാൻ മധുമല
കോട്ടയം: പാമ്പാടി ടൗണിൽ വൈദ്യുതി മുടങ്ങിയിട്ട് 21 മണിക്കൂർ ! വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടം ഇന്നലെ വൈകിട്ട് 6:30 pm ന് ആണ് പാമ്പാടി ടൗണിൽ വൈദ്യുതി ബന്ധം നിലച്ചത് ,പാമ്പാടി ടൗണിൽ "അത്യാധുനിക " രീതിയിൽ കേബിളുകൾ സ്ഥാപിച്ച് വൈദ്യുതി മുടക്കം വരില്ല എന്ന് ഉറപ്പ് പറഞ്ഞ അധികാരികൾ ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണ് സർക്കാർ ഓഫീസുകളുടെ പ്രർത്തനം നിലച്ച മട്ടാണ് , പാമ്പാടിയിൽ ഭക്ഷണ പദാർത്ഥങ്ങളും ,പാൽ ഉൽപ്പന്നങ്ങളും ,മത്സൃം - മാസം ,ഐസ് ക്രീം ഉൾപ്പെടെ ശീതികരിച്ച് സൂക്ഷിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ട് വൈദ്യുതി മുടങ്ങിയതു മൂലം വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് ,കേരളത്തിൽ വൈദ്യുതി മുടങ്ങിയാൽ 24 മണിക്കുറിനകം പുന:സ്ഥാപിക്കണം ,അതേ സമയം വിവരാവകാശ നിയമപ്രകാരം ആരെങ്കിലും ഉപഭോക്ത കോടതിയിൽ പരാതി നൽകിയാൽ അവർക്ക് നഷ്ടപരിഹാരം നൽകാൻ K S E B ബാധ്യസ്ഥരാണ്
വൈദ്യുതി മുടങ്ങിയാൽ നഗരങ്ങളിൽ 6 മണിക്കൂറിനുള്ളിലും ഗ്രാമങ്ങളിൽ 8 മണിക്കൂറിനുള്ളിലും പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നാണ് കേന്ദ്ര നിയമം,, നിയമത്തിൻ്റെ പുറകെ ആരെങ്കിലും പോയാൽ വ്യാപാരികൾക്ക് K S E B നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ഉറപ്പ്