കണ്ണൂർ : തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 24 യാത്രക്കാർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
അർധരാത്രിയോടെയാണ് അപകടം ഉണ്ടായത് . ഇത് എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ലോറിയുമായി ഇടിച്ചു ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയിലായിരുന്നു ബസ്.