റെയിൽവേ സ്റ്റേഷനിൽ വെളുപ്പിന് 4.30 ന് പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കളെ കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടി.


പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെളുപ്പിന് 4.30 ന് പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കളെ കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം. ഒഡീഷ സ്വദേശികളാണ് പിടിയിലായതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

ഒഡീഷയിലെ ഗജപതി ജില്ലയിൽ അഡവ സ്വദേശികളാണ് പിടിയിലായത്. ഇവരിൽ ഒരാള്‍ക്ക് പ്രായപൂർത്തിയായിട്ടില്ല. മാർക്കറ്റിൽ 50 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ആർപിഎഫ് പിടികൂടിയത്. ആലുവയിലേക്ക് കൊണ്ടുപോയി ചെറുകിട വിൽപ്പന നടത്താനെത്തിച്ചതാണ് കഞ്ചാവ്. വിവിധ ട്രെയിനുകള്‍ മാറിക്കയറിയാണ് ഇവർ പാലക്കാടെത്തിയത്. ഇവിടെ നിന്നും ട്രെയിനിൽ ആലുവയിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്.
Previous Post Next Post