അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യവുമായി ബിജെപി നേതാവ് പിടിയിൽ



തിരുവല്ല : 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യമാണ് ഇയാളിൽ നിന്ന് എക്സൈസ് പിടികൂടിയത്. കർഷക മോർച്ച കുറ്റൂർ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാറിനെ ആണ്
റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി 23 കുപ്പി മദ്യം പിടികൂടി. ഡ്രൈ ഡേ ദിനത്തിൽ അടക്കം ആവശ്യക്കാർക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Previous Post Next Post