അയര്‍ലണ്ടിലെ ആദ്യകാല കുടിയേറ്റ മലയാളിയായ കോട്ടയം സ്വദേശി ബിനോയ് ജോസ്, പുലയൻപറമ്പിലിന്റെ ഭാര്യ ബിനുമോൾ പോളശ്ശേരി അയർലൻഡിൽ അന്തരിച്ചു. 47 വയസ്സായിരുന്നു


ഡബ്ലിൻ: അയർലൻഡ് മലയാളിയും,അയര്‍ലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും നാട്ടിൽ പാലാ മേലുകാവ്മറ്റം സ്വദേശിയുമായ  ബിനോയ് ജോസ്, പുലയൻപറമ്പിലിന്റെ ഭാര്യ ബിനുമോൾ പോളശ്ശേരി അന്തരിച്ചു. 47 വയസ്സായിരുന്നു.
കുറച്ചുകാലമായി ഉണ്ടായിരുന്ന രോഗത്തെ തുടർന്ന് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മാറ്റർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
 ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയിരുന്നു. അയർലണ്ടിൽ  ഡബ്ലിൻ  ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ താമസക്കാരാണ്.
കോട്ടയം,കുറവിലങ്ങാട്, കാളികാവ് പി.ജെ ഉലഹന്നാന്റെയും (Retd. പ്രൊഫസർ) മേരിയുടെയും മകളാണ് പരേത.
ഭർത്താവ്: ബിനോയ് ജോസ് (പുലയൻപറമ്പില്‍) 
മക്കൾ: എഡ്വിൻ, ഈതൻ , ഇവാ 
സംസ്കാരം കേരളത്തിൽ ആയിരിക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് . മറ്റു വിവരങ്ങൾ പിന്നീട്.

أحدث أقدم