കാണാതായിട്ട് 5 ദിവസം… നിലമ്പൂരിൽ ഒഴുക്കിൽപ്പെട്ട 12കാരിയുടെയും അമ്മൂമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തി

മലപ്പുറം : നിലമ്പൂർ അമരമ്പലം കുതിരപ്പുഴയിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. അനുശ്രീയുടെയും (12) അമ്മൂമ്മ സുശീലയുടെയും മൃതദേഹമാണു കണ്ടെത്തിയത്. ഇവരെ
കാണാതായതിന്റെ രണ്ടു കിലോമീറ്റർ അകലെയായിരുന്നു മൃതദേഹങ്ങൾ.

കഴിഞ്ഞബുധനാഴ്ച അർധരാത്രിയാണ് അഞ്ചംഗ കുടുംബം കുതിരപ്പുഴയിൽ ഒഴുകിപ്പോയത്. അനുശ്രീയുടെ രണ്ടു സഹോദരന്മാരും അമ്മയും രക്ഷപ്പെട്ടു. അനുശ്രീയെയും അമ്മൂമ്മയെയും കാണാതായി. അന്നുമുതൽ ഇവരെ കണ്ടെത്താനായി തിരച്ചിൽ നടക്കുകയായിരുന്നു.
أحدث أقدم