ശ്രീ പ്രിയക്ക് കൈത്താങ്ങായി പ്രവാസി പാമ്പാടിക്കാരൻ കൂട്ടായ്മ... ചികിത്സാ ഫണ്ടിലേയ്ക്ക് നൽകിയത് 62047 രൂപ ഫണ്ട് കൈമാറിയത് പാമ്പാടി പോലീസ് SHO ഡി സുവർണ്ണകുമാർ, പാമ്പാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സമാഹരിച്ച ഫണ്ടും ഇതേ ചടങ്ങിൽ S I ജോമോൻ കൈമാറി


 പാമ്പാടി : സാമൂഹിക മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ നടത്തിയിട്ടുള്ള " പാമ്പാടിക്കാരൻ ന്യൂസ് " ഏറ്റെടുത്ത സംരംഭമായിരുന്നു ശ്രീപ്രിയ ചികിത്സാ ധനസമാഹരണം.

പരസ്പരം കണ്ടിട്ടുപോലുമില്ലാത്ത പ്രവാസി പാമ്പാടിക്കാരൻ  ന്യൂസ് ഗ്രൂപ്പിലെ അംഗങ്ങളുടെ നിർല്ലോഭമായ സഹകരണത്തിൽ ലഭ്യമായ തുക ശ്രീപ്രിയ യുടെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ കൈമാറി.
ചടങ്ങിൻ്റെ ദൃശ്യങ്ങൾ 
പാമ്പാടി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ വല്യപാറക്കൽ വീട്ടിൽ ഷൈജുവിൻ്റെ മകളാണ് ഇത്തവണ മികച്ച നിലയിൽ പ്ലസ് ടൂ വിജയിച്ച ശ്രീപ്രിയ. ലീംഫോമ എന്ന ക്യാൻസർ രോഗത്തിന്റെ  പിടിയിലാണിപ്പോൾ ശ്രീപ്രിയ.  ഇത് സംബന്ധിച്ച ചികിത്സകൾ നടന്നു വരുന്നു.

R C C യിൽ നിലവിൽ ചികിത്സക്കായി ഭീമമായ തുക ഇതിനകം ചിലവായി. ഒരു ലക്ഷം രൂപക്ക് മുകളിൽ  വിലയുള്ള 10 കുത്തിവെപ്പ് എടുത്താൽ ഈ പെൺകുട്ടിക്ക് സാധാരണ ജീവിതത്തിലേക്ക്  മടങ്ങിയെത്താൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇറ്റലിയിൽ നിന്നും വേണം മരുന്ന് എത്തിക്കുവാൻ.

ആലാമ്പള്ളി കവലയിൽ  ഓട്ടോറിക്ഷ തൊഴിലാളിയായി ഉപജീവനം നടത്തുന്ന ഷൈജുവിന് ഇത്രയും തുക സമാഹരിക്കാൻ സാധ്യമല്ല.
 ഇത് തിരിച്ചറിഞ്ഞ് ആണ് ഓൺലൈൻ വാർത്താ രംഗത്ത് കഴിഞ്ഞ മൂന്ന് വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന പാമ്പാടിക്കാരൻ ന്യൂസിൻ്റെ 'പ്രവാസി പാമ്പാടിക്കാരൻ' എന്ന കൂട്ടായ്മ ചികിത്സക്ക് ആവശ്യമായ തുകയുടെ ഒരു പങ്ക് സമാഹരിക്കുവാൻ തീരുമാനിച്ചത്.
62047 രൂപയാണ് പ്രവാസികളുടെ നേതൃത്വത്തിൽ സമാഹരിക്കപ്പെട്ടത്.
ഈ തുക ഇന്ന് രാവിലെ പാമ്പാടി SHO ഡി സുവർണ്ണകുമാർ  
ശ്രീ പ്രിയയുടെ മാതാപിതാക്കൾക്ക് കൈമാറി.

 പാമ്പാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പിരിച്ച ഫണ്ടും ഇതേ ചടങ്ങിൽ പാമ്പാടി സ്റ്റേഷൻ S I ജോമോൻ 
 ശ്രീ പ്രിയയുടെ മാതാപിതാക്കൾക്ക് കൈമാറി. 
 
ഫണ്ട് കൈമാറ്റ ചടങ്ങിൽ ,  സുനിൽ P .C( S .C .P .O ) ,, അനൂപ് കുമാർ ( C ,P .O ) ,,
,പാമ്പാടിക്കാരൻ ന്യൂസ് മാനേജിംഗ് പാർട്ട്ണേഴ്സ് ഹരികുമാർ ,ജോവാൻ മധുമല ,കോട്ടയം റിപ്പോർട്ടർ ദീപക്ക് ടോംസ് , ,കൺവീനർ സുനു ഗോപാൽ ( Si കാഞ്ഞിരപ്പള്ളി പോലീസ്. ), P G ശ്രീനിവാസൻ തുടങ്ങിയവർ  പങ്കെടുത്തു
ഫണ്ട് കൈമാറ്റ ചടങ്ങ് തത്സമയം പാമ്പാടിക്കാരൻ ന്യൂസിൻ്റെ ഫേസ്ബുക്ക് പേജിൽ കാണിക്കുകയും ചെയ്തു.
Previous Post Next Post