മഠത്തിലാശാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ പാമ്പാടിയിൽ സെമിനാർ നടന്നു


പാമ്പാടി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്ത്യൻ വിജ്ഞാന സമ്പ്രദായം പദ്ധതിയുടെ ഭാഗമായി കെ ജി കോളേജിലെ മഠത്തിലാശാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ പി എം ജി ബാലഭവനിൽ, സുസ്‌ഥിതി : ഭാരതീയ പാരമ്പര്യത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കേരള സർവ്വകലാശാല സൈക്കോളജി വിഭാഗം മുൻ മേധാവി പ്രൊഫ. ഡോ. വി. ജോർജ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ബാലഭവൻ അസിസ്റ്റന്റ് മാനേജർ ഫാ. വർഗീസ് മർക്കോസ് അധ്യക്ഷത വഹിച്ചു. മഠത്തിലാശാന്റെ ചെറുമകൻ വി ആർ രാജഗോപാൽ, മഠത്തിലാശാൻ സെന്റർ കോ-ഓർഡിനേറ്റർ ഡോ വിപിൻ കെ വറുഗീസ്, അഡ്വ. ജോസഫ് കട്ടത്തറ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post