അഹമ്മദാബാദ് : കാർ ആൾക്കൂട്ടത്തി ലേക്ക് ഇടിച്ചു കയറി 9 മരണം. 13 പേർക്ക് പരിക്കേറ്റു.
ഒരു കാർ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. ഈ അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകൾക്കിടയിലേക്ക് ആഢംബരക്കാർ അതിവേഗം പറഞ്ഞു കയറുകയായിരുന്നു. മരിച്ചവരിൽ രണ്ടു പൊലീസുകാരും ഉൾപ്പെടുന്നു എന്നാണ് വിവരം.
ഇന്നലെ അർധരാത്രി അഹമ്മദാബാദിലെ ഗാന്ധിനഗർ റോഡിലെ മേൽപ്പാലത്തിലാണ് അപകടം. കാറും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടു പേർ മരിക്കുന്നു. ഈ സ്ഥലത്തേക്ക് ആളുകൾ ഓടിക്കൂടി. പരിക്കേറ്റവരെ രക്ഷി ക്കാനുള്ള ശ്രമത്തി നിടയിലായിരുന്നു.
ഈ ആൾക്കൂട്ടവും പൊലീസും കൂട്ടമായി നിൽക്കുന്നതിനിടയിലേക്കാണ് മറ്റൊരു ആഢംബരക്കാർ പാഞ്ഞുകയറിയത്. അപകടത്തിൽ 9 പേർ മരിച്ചു. 13 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.