നടൻ വിനായകനെതിരെ പരാതിയുമായി എറണാകുളം ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി,,, പരാതി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന്



കോട്ടയം   : ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകി.വിനായകൻ മാപ്പ് പറയണമെന്നും നടന് എതിരെ കേസെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം .

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ ഇന്ന് രാവിലെയാണ് സോഷ്യൽ മീഡിയയിൽ ലൈവിലെത്തി അധിക്ഷേപിച്ചത്.


എറണാകുളം ജില്ലാ കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണു എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി സ്വകീരിക്കണമെന്നാണ് ആവശ്യം.

ഫെയ്‌സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.
”ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്” എന്നായിരുന്നു വിനായകന്റെ പരാമര്‍ശം.

വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
Previous Post Next Post