കോട്ടയം : കോഴിക്കോട് – കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ ചില പ്രസ്താവനകൾ നടത്തിയ സ്പീക്കർ എ എൻ ഷംസീർ എംഎൽഎക്കെതിരെ പോലീസിൽ പരാതി. ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ചതിനും
മതസ്പർദ്ധ
യുണ്ടാക്കാൻ ശ്രമിക്കുകയും ഭരണഘടനാ ലംഘനം നടത്തുകയും ചെയ്തതിനാണ്
B J P മധ്യമേഖലാ പ്രസിഡൻ്റ് N ഹരി
കോട്ടയം എസ് .പി യ്ക്ക് പരാതി നൽകിയത്
ഷംസീറിന്റെ വിവാദ പരാമർശം.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും.’ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലത്ത് ഇതൊക്കെ വെറും മിത്തുക്കളാണെന്ന് ഉൾപ്പെടെയാണ് ഹൈന്ദവ വിശ്വാസങ്ങളെ അടച്ചാക്ഷേപിച്ചുകൊണ്ടുളള ഷംസീറിന്റെ വാക്കുകൾ. പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാർത്ഥി സമൂഹത്തെ ഉൾപ്പെടെ വിശ്വാസപരമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഷംസീർ നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഹിന്ദു ഐക്യവേദിയും ഷംസീറിന്റെ അഭിപ്രായത്തിനെതിരെ രംഗത്ത് വന്നിരുന്നു.