ചണ്ഡീഗഢ് : പൂച്ച കുഞ്ഞുങ്ങളാണെന്നു കരുതി കുട്ടികൾ വീട്ടിൽ കൊണ്ടു വന്നത് പുള്ളിപ്പുലി കുഞ്ഞുങ്ങളെ!
ഹരിയാനയിലെ നൂഹ് ജില്ലയിലാണ് സംഭവം.
കന്നുകാലികളെ മേയ്ക്കാൻ പോയ കുട്ടികളാണ് പൂച്ച കുട്ടികളെന്നു കരുതി പുലി കുഞ്ഞുങ്ങളെ എടുത്തു കൊണ്ടു വന്നത്. പൂച്ചയാണെന്ന ധാരണയിൽ കുടുംബം ഇവയെ വളർത്താനും തുടങ്ങി.
നാല് ദിവസം മാത്രം പ്രായമുള്ള രണ്ട് പുലി കുഞ്ഞുങ്ങളെയാണ് കുടുംബം വളർത്തിയി രുന്നത്. ഇവയുടെ കണ്ണ് പോലും ശരിക്കും മിഴിഞ്ഞിട്ടില്ല.
വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബത്തിന്റെ കൈയിൽ നിന്നു പുലി കുഞ്ഞുങ്ങളെ തിരികെ വാങ്ങിയ ഉദ്യോഗസ്ഥർ അവയെ കിട്ടിയ സ്ഥലത്തു തന്നെ തിരികെ എത്തിച്ചു. അമ്മപ്പുലി ആറ് മണിക്കൂറിനു ശേഷം എത്തി കുഞ്ഞുങ്ങ ളുമായി തിരികെ പോയി.