ദേശീയ പാതയിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം: നിയമവിദ്യാർഥി മരിച്ചു


ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നിയമവിദ്യാർഥി മരിച്ചു. ചേർത്തല കുറുപ്പംകുളങ്ങര ശ്രീനിലയത്തിൽ മോഹനദാസൻ നായരുടെയും ബിന്ദുവിന്റെയും മകൻ ശ്രീഭാസ്കർ (20) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ശ്രീഭാസ്കർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.
Previous Post Next Post