വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


 
 കോഴിക്കോട് : പുതുപ്പാടി ഈങ്ങാപ്പുഴ യിൽ വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പുറ്റേൻകുന്ന് അനിത (52)യെയാണ് ഇന്ന് പു ലർച്ചെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ ത്. 
പുലർച്ചെ എഴുന്നേറ്റ അനിതയെ കാണാതി രുന്നതിനെ തുടർന്ന് ഭർത്താവ് തിരച്ചിൽ നടത്തിയപ്പോൾ കിണറിന്റെ മുകളിലെ വല നീങ്ങി കിടക്കുന്ന തായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്.

 മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. എന്താണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല.
Previous Post Next Post