ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം , ഭീതിയിൽ കണ്ണൂർ….



 കണ്ണൂർ : മലയോര മേഖലയിൽ കാട്ടാനക ൾ വിലസുന്നു. ഉളിക്കൽ കാലാങ്കി, അയ്യൻകുന്നിലെ മുടിക്കയം കച്ചേരികടവ് ഭാഗങ്ങളിലാണ് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.

 ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളാണ് ഭീതി വിതയ്ക്കുന്നത്.
കാലാങ്കി ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമു ള്ള ജനവാസ മേഖലയി ൽ പന്ത്രണ്ടോളം കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്.

ഏക്കറ് കണക്കിന് കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയം കച്ചേരികടവ് ഭാഗങ്ങളിലും കൃഷിയിടങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.

കർണ്ണാടക വനത്തിൽ നിന്നും ഇറങ്ങിയ കാട്ടാനകളാണ് അയ്യൻകുന്ന് മേഖലയിൽ കൃഷി നശിപ്പിക്കുന്നത്. ചാക്കോ നെല്ലിയാനി, ജയ്സൺ ചക്കാൻ കുന്നേൽ എന്നിവർ ചേർന്ന് പാട്ടത്തിന് എടുത്ത മൂന്നേക്കർ സ്ഥലത്ത് കൃഷി ഇറക്കിയ നേന്ത്രവാഴ കൾ ഉൾപ്പെടെയാണ് കാട്ടാന നശിപ്പിച്ചത്.

 വാഴക്ക് പുറമേ നിരവധി പേരുടെ തെങ്ങ്, കമുങ്ങ് , കശുമാവ് എന്നിവയും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ ആനക്കൂട്ടം നിലയുറപ്പി ച്ചതിനാൽ ഭീതിയിലാണ് പ്രദേശ വാസികൾ.


Previous Post Next Post