അഹമദാബാദ് രാജസ്ഥാന്‍ ആശുപത്രിയുടെ ബേസ്മെന്റിൽ പുലർച്ചെ വന്‍ തീപിടുത്തം, 100ഓളം വാഹനങ്ങള്‍ കത്തി നശിച്ചു.


അഹമ്മദാബാദ്∙ ഗുജറാത്തിലെ അഹമ്മദാബാദിൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് 100ൽ അധികം രോഗികളെ മാറ്റി. സാഹിബോഗിലുള്ള രാജസ്ഥാൻ ആശുപത്രിയില്‍ ഇന്നു പുലർച്ചെ 4.30ഓടെയാണ് തിപിടുത്തമുണ്ടായത്. അഗ്നിരക്ഷാ പ്രവർത്തകർ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആശുപത്രിയുടെ അടിത്തറയിൽനിന്ന് പുക ഉയർന്നതിനു പിന്നാലെയാണ് തീപിടുത്തമുണ്ടായത്. അപകടം ഒഴിവാക്കുന്നതിനു വേണ്ടി ആശുപത്രിയിൽ നിന്ന് നൂറിലധികം രോഗികളെ പ്രാഥമികഘട്ടത്തിൽ തന്നെ മാറ്റിയതായും പൊലീസ് അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Previous Post Next Post