പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം



 
 തൃശൂര്‍ : ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ നാല് അടി വീതം തുറന്ന് 740 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേ യ്ക്ക് ഒഴുക്കുന്നത്.

 ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കനത്തമഴയില്‍ നീരൊഴുക്ക്് ശക്തമായതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചി രുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ 11.30 ഓടേയാണ് ഡാമില്‍ നിന്ന് അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തുടങ്ങിയത്. 424 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. 

അണക്കെട്ട് തുറന്ന പശ്ചാത്തലത്തില്‍ ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിനും ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Previous Post Next Post