അയർക്കുന്നത്ത് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വഞ്ചിച്ച കേസിൽ യുവാവ് അറസ്റ്റിൽ


അയർകുന്നം : പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ കേസിൽ യുവാവിനെ അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് ,പാലമേൽ ഭാഗത്ത് പാലാവിളപടീട്ടത്തിൽ വീട്ടിൽ അജയകുമാർ.എ (37) നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇയാൾ അതിജീവിതയോട് പ്രണയം നടിക്കുകയും വിവാഹ വാഗ്ദാനം നൽകി ലൈഗിക ചൂഷണങ്ങൾക്ക് വിദേയയാക്കുകയും ചെയ്ത് പെൺകുട്ടിയെ ഗർഭിണിയാക്കുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. അയർക്കുന്നം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അശ്വതി ജിജി.ഐ.പി.എസ് ന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ  റിമാൻഡ് ചെയ്തു
Previous Post Next Post