കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശിയായ സൈനികന്‍ കടലില്‍ വീണ് മരിച്ചു


ന്യൂയോർക്കിൽ പഠന ശേഷം സൈനിക സേവനം നടത്തുകയായിരുന്ന മലയാളി യുവാവ് തിരയിൽപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചു.
കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി, കൂവപൊയ്ക പെരികിലക്കാട്ട് മാർട്ടിൻ ആന്റണിയുടെ മകൻ കോളിൻ മാർട്ടിൻ (19) ആണ് മരിച്ചത്.
10 മാസമങ്ങൾക്കുമുമ്പാണ് സൈന്യത്തിൽ ചേർന്നത്. അഞ്ചു വർഷങ്ങൾക്ക് മുൻപാണ് കോളിൻ അമേരിക്കയിൽ എത്തിയത്. അതുവരെ പഠിച്ചത് കൂരോപ്പയിലെ സ്വകാര്യ സ്കൂളിലാണ്. ബീച്ചിലൂടെ രണ്ടു കൂട്ടുകാർക്കൊപ്പം നടക്കവെ തിരയിൽ അകപ്പെടുകയായിരുന്നു. കൂട്ടുകാർ രക്ഷപ്പെട്ടെങ്കിലും കോളിൻ ചുഴിയിൽപ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു.' തുടർന്ന് 
രക്ഷപ്പെടുത്തി നാലു ദിവസം മുൻപ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അമ്മ: മഞ്ജു മാർട്ടിൻ, സഹോദരൻ: ക്രിസ്റ്റി മാർട്ടിൻ.സംസ്കാരം പിന്നീട് ന്യൂയോർക്കിൽ നടക്കും.
Previous Post Next Post