ഒന്നര മീറ്റർ വലിപ്പമുള്ള കഞ്ചാവ് ചെടി കണ്ടെത്തി എക്‌സൈസ്


കൊടുങ്ങല്ലൂർ :  കൊടുങ്ങല്ലൂർ താലൂക്ക് ലോകമലേശ്വരം  വില്ലേജിൽ കൊടുങ്ങല്ലൂർ ടൌൺ സഹകരണ ബാങ്ക് ആല ശാഖയുടെ മുൻവശം റോഡരികിൽ നിന്നും ഒന്നര മീറ്ററോളം ഉയരമുള്ള   കഞ്ചാവ് ചെടി കണ്ടെത്തി. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാoനാഥ്‌. എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെടികൾ കണ്ടെത്തിയത്.  എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ നെൽസൺ,മന്മഥൻ. കെ.എസ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ  അഫ്സൽ.എസ് റിഹാസ് എന്നിവരും ഉണ്ടായിരുന്നു.
Previous Post Next Post