ഉമ്മൻചാണ്ടി മടങ്ങുന്നത് പുതുപ്പള്ളിയിൽ സ്വന്തമായ ഒരു വീടെന്ന മോഹം ബാക്കിയാക്കി


കോട്ടയം: പുതുപ്പള്ളിയിൽ സ്വന്തമായ ഒരു വീടെന്ന മോഹം ബാക്കി വച്ചാണ് കേരളത്തിന്റെ മുൻ ഉമ്മൻചാണ്ടി മടങ്ങുന്നത്. വീടിന്റെ പണി ഒരു വർഷം മുമ്പ് തുടങ്ങിയെങ്കിലും രോഗവും ചികിത്സയും ഒക്കെയായി ബാംഗ്ലൂർ ആയതിനാൽ അത് പൂർത്തിയാക്കാനായില്ല.

പുതുപ്പള്ളിക്കാരുടെ സ്വന്തം ഉമ്മൻചാണ്ടിയാവുമ്പോഴും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇത് പരിഹരിക്കാനായി ഒരു വർഷം മുമ്പാണ് വീട് പണി തുടങ്ങിയത്. വീടിന്റെ ആദ്യഘട്ട പണികൾ മാത്രമേ തീർന്നിരുന്നുള്ളൂ. എന്നാൽ രോ​ഗബാധിതനായതോടെ വീടിന്റെ പണി മന്ദ​ഗതിയിലായി. നേരത്തെ താമസിച്ചിരുന്ന വീട് ഇളയ സഹോദരന്റെ വീടായിരുന്നു. തറവാട് വീട്ടിലായിരുന്നു താമസം. പൊതു പ്രവർത്തനത്തിന്റെ ഭാ​ഗമായി എത്തുന്ന സന്ദർശകരെല്ലാം തറവാട്ട് വീട്ടിലായിരുന്നു എത്തിയിരുന്നത്. വീടിന് തറക്കല്ലിട്ടപ്പോഴാണ് അസുഖം മൂർച്ഛിച്ചത്. തുടർന്ന് ബാം​ഗ്ലൂരിലേക്ക് പോയതോടെ വീട് പണി നിന്നുപോവുകയായിരുന്നു. അതേസമയം, തറവാട്ട് വീട്ടിൽ എത്തിച്ചതിന് ശേഷം ഭൗതിക ശരീരം വീട് പണിയുന്ന പ്രദേശത്തും പൊതുദർശനത്തിന് വെക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനെക്കുറിച്ചുള്ള കൂടുതൽ സ്ഥിരീകരണങ്ങൾ പുറത്തുവന്നിട്ടില്ല.
Previous Post Next Post