കോട്ടയം : പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സിഡിഎസിനെ ഉപദേശിച്ച് കെ ബി ഗണേഷ് കുമാർ എം എൽ എ. പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്നും അങ്ങനെ പറയുന്നവർക്ക് എന്തെങ്കിലും താത്പര്യം കാണുമെന്നും ഗണേഷ് കുമാർ പറഞ്ഞു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിൽ വെച്ചാണ് സംഭവമുണ്ടായത്. വിളക്ക് കൊളുത്താൻ വിളിച്ചപ്പോൾ മതപരമായ കാര്യം പറഞ്ഞ് സിഡിഎസ് ഒഴിഞ്ഞതോടെയായിരുന്നു ഗണേഷ് കുമാറിന്റെ ഉപദേശം. പള്ളികളിലെ വൈദികർ മുതൽ ബിഷപ്പുമാർ വരെയുള്ളവർ വിളക്കുകൊളുത്താറുണ്ട്. അമ്പലത്തിൽ നിന്ന് കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട് തങ്ങൾ. വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല. യേശു ക്രിസ്തു ജൂദനായിരുന്നു. നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണയാണ്.വിവാഹപ്പൊരുത്തമറിയാനായി ജാതകം നോക്കുന്നതിനെയും ഗണേഷ് കുമാർ വിമർശിച്ചു. താൻ നേരത്തെ ഒരു വിവാഹം കഴിച്ചതാണ്. അന്ന് ജാതകത്തിൽ പറഞ്ഞിരുന്നത് നല്ല പൊരുത്തമുണ്ടെന്നായിരുന്നു. എന്നാൽ ആ വിവാഹബന്ധം വേർപെട്ടു. ജാതകം ഒന്നും നോക്കാതെ രണ്ടാമതൊരു വിവാഹം കഴിച്ചു. ഇപ്പോൾ ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകുന്നുവെന്നായിരുന്നു ഗണേഷിന് പറയാനുണ്ടായിരുന്നത്.
വിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റ്..നിലവിളക്ക് ഹിന്ദുവിന്റേതെന്നത് മണ്ടൻ ധാരണ ,നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സിഡിഎസിനെ ഉപദേശിച്ച് കെ ബി ഗണേഷ് കുമാർ എം എൽ എ
Jowan Madhumala
0
Tags
Top Stories