അയർക്കുന്നം. മീനച്ചിലാറിന്റെ തീരത്ത് ആറുമാനൂർ ചെത്തികുളം ടൂറിസം പദ്ധതി പ്രദേശത്തു സ്ഥിതി ചെയ്യുന്ന 250 വർഷത്തിലധികം പഴക്കമുള്ളതും 200" ഇഞ്ചിൽമേൽ വണ്ണമുള്ളതുമായാ മാവിനെയാണ് അയർക്കുന്നം വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചത്. ഇതിനു സമീപം നീർമാതളം, മരോട്ടി തുടങ്ങിയ അനേകം വൃക്ഷങ്ങളും സസ്യലതാദികളും, അപൂർവ ഷഡ്പദങ്ങളെയും സുലഭമായി കാണുവാൻ കഴിയും.
ടൂറിസം പദ്ധതിക്കു ശ്രീ ഉമ്മൻചാണ്ടി 1 കോടി 31 ലക്ഷം രൂപയും ജില്ല പഞ്ചായത്തു മെമ്പർ ആയിരുന്ന ശ്രീമതി ലിസമ്മ ബേബി 10 ലക്ഷം രൂപയും, ബ്ലോക്ക് മെമ്പർ ആയിരുന്ന ശ്രീ ജോയിസ് കൊറ്റത്തിൽ 6 ലക്ഷം രൂപയും നൽകിയിരുന്നു. സർക്കാർ ഫണ്ട് കൂടി ലഭിച്ചാൽ പദ്ധതി പൂർത്തീകരിക്കാനും കൂടുതൽ ആളുകൾ ഇവിടേക്ക് വന്നു ചേരുവാനുമുള്ള സാഹചര്യം ഉണ്ടാകും എന്ന് അയർക്കുന്നം വികസന സമിതിയുടെ പ്രസിഡന്റ് ശ്രീ ജോയി കൊറ്റത്തിൽ പറഞ്ഞു.ബഹുമാനപ്പെട്ട ഉമ്മൻചാണ്ടിയുടെ അഭ്യർത്ഥന പ്രകാരം ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസ് , ടൂറിസം സെക്രട്ടറി എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. ദിവസേന നൂറുകണക്കിനാളുകൾ ഇവിടെ സന്ദർശകരായി എത്തുന്നുണ്ട്. ഇനി മിനിപാർക്ക്, കൊട്ടവഞ്ചി, ചൂണ്ടയിട്ടു മീൻ പിടിക്കാൻ ഉള്ള സൗകര്യം, ഹോം സ്റ്റേ എന്നീ സൗകര്യങ്ങളും കൂടി ഉണ്ടായാൽ പദ്ധതി പൂർണ്ണമായും നടപ്പിലാക്കാൻ സാധിക്കും. മീനച്ചിലാറിന്റെ തീരത്തു സ്‌ഥിതി ചെയ്യുന്ന ഈ പദ്ധതിക്ക് പ്രഭാതസവാരി, വായന സൗകര്യം എന്നിവകൂടി ഒരുക്കേണ്ടതയുണ്ട്.
മുത്തശ്ശി മാവിനെ ആദരിക്കുന്ന ചടങ്ങിൽ ശ്രീ ജോയി കൊറ്റത്തിൽ, ശ്രീ എബ്രഹാം ഫിലിപ്പ് കൊറ്റത്തിൽ, എം.ജി. ഗോപാലൻ, ശ്രീ ജോയിസ് ജോസഫ് കൊറ്റത്തിൽ, ശ്രീ കെ.സ്. മുരളി കൃഷ്‌ണൻ, ശ്രീ ബാബു തോട്ടം,ശ്രീ സജിത് ഏ.ജെ, അഭിലാഷ് എന്നിവർ പങ്കെടുത്തു.