കോഴിക്കോട്: മുക്കം മാമ്പറ്റയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു. മുക്കം-കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ ട്രാൻസ്ഫോർമറിനടുത്താണ് റോഡ് സൈഡിലുള്ള ആൽമരം കാറിനു മുകളിൽ ഒടിഞ്ഞു വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെ വൈകിട്ടു കനത്ത കാറ്റും മഴയും ഉണ്ടായതിനെ തുടർന്നാണ് മരം ഒടിഞ്ഞുവീണത്. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്തുനിന്നു അഗ്നിരക്ഷാ സേന എത്തിയാണ് മരം മുറിച്ചു നീക്കിയത്.
ഗ്രേഡ് അസി: സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.പി അമീറുദീൻ, കെ.രജീഷ്, കെ.എ. ഷിംജു, കെ.പി.അജേഷ്, ഹോംഗാർഡ് ടി.രവീന്ദ്രൻ എന്നിവരടങ്ങിയ ഫയർഫോഴ്സ് സംഘമാണ് റോഡിൽനിന്നു മരം മുറിച്ചു മാറ്റി ഗതാഗത യോഗ്യമാക്കിയത്.